ദേശീയം

ഖാദി സ്റ്റാളില്‍ പ്രധാനമന്ത്രിയുടെ ഷോപ്പിങ്: വാങ്ങിയത് ജാക്കറ്റ്; റുപേ കാര്‍ഡ് ഉപയോഗിച്ച് പണം നല്‍കി (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: തന്റെ സ്വന്തം സ്‌റ്റൈലിലുള്ള ജാക്കറ്റ് ഖാദി സ്റ്റാളില്‍ നിന്ന് നേരിട്ട് വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദിലെ അംദാവദ് വ്യാപാരമേളയിലെ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡിന്റെ സ്റ്റാളില്‍ നിന്നാണ് മോദി ജാക്കറ്റ് വാങ്ങിയത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് മോദിയുടെ ഷോപ്പിങിന്റെ വീഡിയോ പുറത്തുവിട്ടത്. 

വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റിന്റെ ഒന്‍പതാം എഡിഷനില്‍ പങ്കെടുക്കാനാണ് അദ്ദേഹം അഹമ്മദാബാദിലെത്തിയത്. സമ്മിറ്റിനോട് അനുബന്ധിച്ചാണ് അംദവാദ് വ്യാപാരമേള സംഘടിപ്പിച്ചിരുന്നത്.

വ്യാപാരമേള സന്ദര്‍ശിക്കാനെത്തിയ അദ്ദേഹം തന്റെ പ്രിയപ്പെട്ട ജാക്കറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ ഖാദിയുടെ സ്റ്റാളിലേക്ക് കയറി. തുടര്‍ന്ന് ജാക്കറ്റുകള്‍ പരിശോധിച്ചു. അദ്ദേഹത്തെ സഹായിക്കാന്‍ ജീവനക്കാര്‍ രംഗത്തെത്തി. ഇഷ്ട ജാക്കറ്റ് തെരഞ്ഞെടുത്തശേഷം റുപേ കാര്‍ഡ് ഉപയോഗിച്ച് പണം നല്‍കിയാണ് പ്രധാനമന്ത്രി മടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ