ദേശീയം

ബിജെപി നേടുക കേവലം 125 സീറ്റുകള്‍ മാത്രം; ആര് ഭരിക്കുമെന്ന് പ്രാദേശിക പാര്‍ട്ടികള്‍ തീരുമാനിക്കുമെന്ന്  മമത ബാനര്‍ജി 

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 125ല്‍ അധികം സീറ്റുകള്‍ ലഭിക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ രഥയാത്രയെ ചൊല്ലി ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുളള തര്‍ക്കം മുറുകുന്നതിനിടെയാണ് മമതയുടെ പ്രതികരണം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികള്‍ വിധിയെഴുതുമെന്നും മമത പറഞ്ഞു.

കൊല്‍ക്കത്തയില്‍ നടക്കാനിരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ റാലി ബിജെപിയുടെ മരണമണി മുഴക്കുമെന്ന് പറഞ്ഞ മമത വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി 125ല്‍ അധികം സീറ്റുകള്‍ നേടില്ലെന്ന് അഭിപ്രായപ്പെട്ടു. പ്രാദേശിക പാര്‍ട്ടികളായിരിക്കും ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വിധി തീരുമാനിക്കുകയെന്നും മമത പറഞ്ഞു.

ബംഗാളില്‍ രഥയാത്ര സംഘടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടാന്‍ സുപ്രീംകോടതി കഴിഞ്ഞദിവസം ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം റാലികളും യോഗങ്ങളും സംഘടിപ്പിക്കാന്‍ ബിജെപിയെ കോടതി അനുവദിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് ബിജെപി രഥയാത്ര നടത്തുന്നതിനെ മമത എതിര്‍ക്കുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്