ദേശീയം

ലോക്‌സഭ തെരഞ്ഞെടുപ്പ്: യുവാക്കളെ ഒപ്പം കൂട്ടാന്‍ തന്ത്രവുമായി ബിജെപി,  'കമല്‍ കപ്പ് ക്രിക്കറ്റ്' സംഘടിപ്പിക്കും 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന പശ്ചാത്തലത്തില്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ പദ്ധതിയുമായി ബിജെപി. രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോക്‌സഭ സീറ്റുകളുളള ഉത്തര്‍പ്രദേശില്‍ പ്രാദേശിക തലത്തില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിച്ച് യുവാക്കളെ ഒപ്പം കൂട്ടാനാണ് ബിജെപിയുടെ ശ്രമം.  പങ്കെടുക്കുന്ന ടീമുകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടക്കം പ്രമുഖരുടെ പേരുകളാണു നല്‍കുക.

ടൂര്‍ണമെന്റിന്റെ പേര് ബിജെപിയുടെ സ്വന്തം താമര ഉള്‍പ്പെട്ടതാണ്- കമല്‍ കപ്പ്. 19 മുതല്‍ 20 വരെയാണ് ടൂര്‍ണമെന്റ്. എംപിമാരും എംഎല്‍എമാരുമൊക്കെ കളി കാണാനെത്തും.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സഖ്യം ചേര്‍ന്ന് മത്സരിക്കുമെന്ന് ബിഎസ്പിയും എസ്പിയും കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ജയം ഉറപ്പിക്കാന്‍ എല്ലാ തന്ത്രങ്ങളും പയറ്റാന്‍ ഒരുങ്ങുകയാണ് ബിജെപി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്