ദേശീയം

മുഗള്‍സരായ് തെഹ്‌സില്‍ ഇനി പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ തെഹ്‌സില്‍ ; ഉത്തരവിറക്കി യുപി സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ചന്ദൗലി ജില്ലയിലുള്ള മുഗള്‍സരായ് തെഹ്‌സില്‍ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ തെഹ്‌സിലായി പേര് മാറ്റി ഉത്തരവിറങ്ങി. ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗമാണ് പേര് മാറ്റത്തിന് ഔദ്യോഗിക അംഗീകാരം നല്‍കിയത്. 

ആര്‍എസ്എസ് ചിന്തകനും ബിജെപിയുടെ ആദ്യരൂപമായ ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളുമായിരുന്നു പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ. നേരത്തെ മന്ത്രിസഭായോഗത്തിന്റെ തീരുമാനപ്രകാരം അലഹബാദിനെ പ്രയാഗ് രാജാക്കി മാറ്റിയിരുന്നു. മുഗള്‍സരായ് ജംഗ്ഷനും ഓഗസ്റ്റില്‍ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ ജംഗ്ഷനാക്കിയിരുന്നു. 

മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷെര്‍ഷാ സൂരിയുടെ കാലത്താണ് മുഗള്‍ സരായ് പണി കഴിപ്പിച്ചത്. പഴയ മുഗള്‍ സാമ്രാജ്യത്തെ വടക്കേ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന പട്ടണമായിരുന്നു മുഗള്‍സരായ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും