ദേശീയം

ഛര്‍ദ്ദിക്കാന്‍ ബസില്‍ നിന്നും പുറത്തേക്കാഞ്ഞു; തല വൈദ്യുത പോസ്റ്റിലിടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

മധ്യപ്രദേശ്: ഛര്‍ദ്ദിക്കുന്നതിനായി ഓടുന്ന ബസില്‍ നിന്നും തല പുറത്തേക്കിട്ട സ്ത്രീക്ക്  ദാരുണാന്ത്യം. തല ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് തകര്‍ന്നാണ് മരണം സംഭവിച്ചത്. മധ്യപ്രദേശിലെ സാത്‌നയില്‍ നിന്നും പന്നയിലേക്ക് യാത്ര ചെയ്ത ആശാ റാണി(56) ആണ് അപകടത്തില്‍ മരിച്ചത്.

ഇടിയുടെ ആഘാതത്തില്‍ വേര്‍പെട്ടുപോയ തല റോഡില്‍ വീണുരുണ്ടതായി പൊലീസ് വെളിപ്പെടുത്തി. അപകടകരമായി വാഹനം ഓടിച്ചതിനും യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായിട്ടും പരിഗണിക്കാതിരുന്നതിനും ഡ്രൈവറെ അറസ്റ്റ് ചെയ്തു. അപകടത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം ; രണ്ടു ലക്ഷം രൂപ പിഴ

മാങ്ങ പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന കാല്‍സ്യം കാര്‍ബൈഡ് വിഷമോ?

ബൂത്തില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പരിശോധന, മുസ്ലീം സ്ത്രീകളുടെ മുഖാവരണം മാറ്റി; മാധവി ലതയ്‌ക്കെതിരെ കേസ്; വീഡിയോ

കാനില്‍ ഇന്ത്യന്‍ വസന്തം, പ്രദര്‍ശനത്തിനെത്തുന്നത് എട്ടു ചിത്രങ്ങള്‍; അഭിമാനമായി കനിയും ദിവ്യപ്രഭയും

കൊല്ലത്ത് വനിതാ ഡോക്ടര്‍ക്ക് ആശുപത്രിയില്‍വച്ച്‌ മുഖത്തടിയേറ്റു; പൊലീസ് കേസ് എടുത്തില്ലെന്ന് ആരോപണം