ദേശീയം

നീതിക്കായി കാലില്‍ വീണ് കരയുന്ന അമ്മ; കൂസലില്ലാതെ ഇരിക്കുന്ന പൊലീസുകാരന്‍; നൊമ്പരം, കാണാതെ പോകരുത് ഈ വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: നീതിക്ക് വേണ്ടി പൊലീസ് സ്റ്റേഷന് മുന്‍പില്‍ കേഴുന്ന അമ്മയുടെ വീഡിയോ വൈറലാകുന്നു. സംഭവം വിവാദമായതോടെ പൊലീസ് ഇന്‍സ്‌പെക്ടറെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി.

ഉത്തര്‍പ്രദേശ് ലക്‌നൗവിലെ ഗുഡംബ പൊലീസ് സ്റ്റേഷനിലാണ് സംഭവം. നീതിക്കായി തേജ് പ്രകാശ് സിങ് എന്ന പൊലീസ് ഇന്‍സ്‌പെക്ടറുടെ കാലില്‍ തൊട്ട് സ്ത്രീ അപേക്ഷിക്കുന്ന വിഡിയോയാണ് വൈറലായത്. മകന്റെ മരണത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് അമ്മ യാചിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളില്‍ ഉളളത്. 

ആദ്യമൊന്നും കൂസലില്ലാതെ പൊലീസുകാരന്‍ കാലിന്‍മേല്‍ കാലുകയറ്റി കസേരയില്‍ തന്നെയിരിക്കുന്നതും വിഡിയോയില്‍ കാണാം. കാലില്‍ വീഴുമ്പോള്‍ അദ്ദേഹവും തടയാന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം. വിഡിയോ വൈറലായതോടെ ഇന്‍സ്‌പെകട്‌റെ ഗുഡംബയില്‍ നിന്നും മാറ്റിയെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

സ്ത്രീയുടെ മകന്‍ പ്ലൈവുഡ് ഫാക്ടറി ജീവനക്കാരനാണ്. മെഷിനടിയില്‍പ്പെട്ടാണ് യുവാവ് മരിച്ചത്. ഇതുസംബന്ധിച്ചുള്ള അന്വേഷണത്തിന് എഫ്‌ഐആര്‍ വേണമെന്നാണ് ഇവരുടെ ആവശ്യം. നഷ്ടപരിഹാരം ലഭിക്കാന്‍ പ്ലൈവുഡ് ഫാക്ടറി ഉടമയ്‌ക്കെതിരെയുള്ള എഫ്‌ഐആര്‍ വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. തുടര്‍ന്ന് കുറ്റകരമായ നരഹത്യയ്ക്ക് പ്ലൈവുഡ് ഫാക്ടറി ഉടമയ്‌ക്കെതിരെ തേജ് പ്രകാശ് സിങ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ കൊലപാതകക്കുറ്റം ചുമത്തി കേസെടുക്കാതിരുന്നതും ആക്ഷേപത്തിന് ഇടയാക്കി. സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണത്തിന് ലക്‌നൗ എസ്എസ്പി ഉത്തരവിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു