ദേശീയം

മോദിക്കെതിരേ സമരം പ്രഖ്യാപിച്ച് അണ്ണാ ഹസാരെ; മരണം വരെ നിരാഹാരം; സമരം ജനുവരി 30 മുതല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി; പൊതു തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി അണ്ണാ ഹസാരെയുടെ സമര പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സര്‍ക്കാരിനും എതിരേ ജനുവരി 30 മുതല്‍ നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. ജീവന്‍ പോകും വരെ സമരം തുടരുമെന്നാണ് അണ്ണാ ഹസാരെ പറയുന്നത്. ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വെച്ചാണ് സമരം പ്രഖ്യാപിച്ചത്. 

ലോക്പാല്‍, ലോകായുക്ത ആവശ്യങ്ങള്‍ക്കൊപ്പം കര്‍ഷകരുടെ പ്രശ്‌നങ്ങളാണ് അദ്ദേഹം ഇത്തവണ ഉയര്‍ത്തിക്കാണിക്കുന്നത്. കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളണം എന്നത് ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ അദ്ദേഹം മുന്നോട്ടുവെക്കുന്നുണ്ട്. അഴിമതി വിരുദ്ധ ഓംബുഡ്‌സ്മാന്‍ രൂപീകരിക്കുമെന്ന ഉറപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലംഘിച്ചു. ലോക്പാല്‍ രൂപീകരിച്ചിരുന്നെങ്കില്‍, റഫാല്‍ അഴിമതി തന്നെ ഉണ്ടാവില്ലായിരുന്നുവെന്ന് ഹസാരെ പറഞ്ഞു. 

2014 തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തിന് ഹസാരെയുടെ സമയം വലിയ പങ്കുവഹിച്ചിരുന്നു. അന്ന് ആര്‍എസ്എസ്സിന്റേയും ബിജെപിയുടേയും പിന്തുണയിലായിരുന്നു സമരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍