ദേശീയം

ആരോഗ്യസ്ഥിതി മോശം; ബംഗാളില്‍ എത്തിയ അമിത് ഷാ റാലിയില്‍ പങ്കെടുക്കാതെ മടങ്ങി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത; ബിജെപിയുടെ റാലിയില്‍ പങ്കെടുക്കാനായി ബംഗാളില്‍ എത്തിയ ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ റാലിയില്‍ പങ്കെടുക്കാതെ മടങ്ങി. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് ഉധ്യമം പാതിവഴിയില്‍ ഉപേക്ഷിച്ച് അമിത് ഷായുടെ മടക്കം. കുടുത്ത പനി വകവെക്കാതെയായിരുന്നു നേതാവ് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്‌. നില വഷളായതോടെയാണ് രണ്ടാമത്തെ റാലിയില്‍ പങ്കെടുക്കാതെ അമിത് ഷാ തിരിച്ചുപോയത്. 

ബംഗാളിലെ മാല്‍ഡയിലാണ് റാലി നിശ്ചയിച്ചിരുന്നത്. കുറച്ച് നാളുകളായി അമിത് ഷാ രോഗത്തിന്റെ പിടിയിലാണ്. പന്നിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. കടുത്ത പനി അവഗണിച്ചാണ് അമിത് ഷാ മാല്‍ഡയില്‍ എത്തിയത് എന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു. ആദ്യത്തെ റാലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസിനും വിശാല സഖ്യത്തിനുമെതിരേ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്. 

അമിത് ഷായുടെ മാല്‍ഡയിലേക്കുള്ള യാത്ര കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. അദ്ദേഹത്തിന്റെ ഹെലികോപ്റ്റര്‍ ഇറക്കാനുള്ള അനുമതി സര്‍ക്കാര്‍ നിഷേധിച്ചതാണ് വിവാദമായത്. തുടര്‍ന്ന് സ്വകാര്യ റസ്റ്റോറന്റിന്റെ ഹെലിപാഡിലാണ് അമിത് ഷാ ഇറങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത