ദേശീയം

പ്രിയങ്ക കാര്യപ്രാപ്തിയുള്ള നേതാവ്; ശക്തയുമെന്ന് രാഹുല്‍ ഗാന്ധി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയെ എഐസിസി ജനറല്‍ സെക്രട്ടറിയായ നിയമിച്ച പാര്‍ട്ടി തീരുമാനത്തെ സ്വാഗതം ചെയ്ത് എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രിയങ്ക  കാര്യപ്രാപ്തിയുള്ള നേതാവാണെന്നും നിയമനത്തില്‍ ഏറെ സന്തോഷമുണ്ടെന്നും രാഹുല്‍ പറഞ്ഞു. 

ജ്യോതിരാദിത്യ സിന്ധ്യയും പ്രിയങ്കാ ഗാന്ധിയും ശക്തരായ നേതാക്കളാണ്. ഇരുവരും ചുമതലയേറ്റടുത്തതോടെ ഉത്തര്‍പ്രദേശിന്റെ രാഷ്ട്രീയത്തില്‍ വലിയ മാറ്റം ഉണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല പ്രിയങ്ക ഗാന്ധിക്കും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല ജ്യോതിരാദിത്യ സി്ന്ധ്യയ്ക്കുമാണ് നല്‍കിയിരിക്കുന്നത്.

47 കാരിയായ പ്രിയങ്കുയുടെ രാഷ്ട്രീയ പ്രവേശം കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനുകുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതീക്ഷ. സോണിയാ ഗാന്ധി മത്സരിച്ച റായ്ബറേലിയില്‍ പ്രിയങ്ക സ്ഥാനാര്‍ത്ഥിയാകുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നിലവില്‍ രണ്ട് സീറ്റുകളാണ് കോണ്‍ഗ്രസിനുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ