ദേശീയം

ജീന്‍സ് ഇടാതെ മര്യാദയ്ക്കുള്ള വസ്ത്രമിടൂ ;  മാധ്യമപ്രവര്‍ത്തകയെ 'ഉപദേശിച്ച് ' നടി  മൗഷ്മി ചാറ്റര്‍ജി 

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ജീന്‍സിട്ട് നടക്കാതെ മര്യാദയ്ക്കുള്ള വസ്ത്രം ധരിക്കാന്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് ബിജെപിക്കാരിയായ നടി മൗഷ്മി ചാറ്റര്‍ജിയുടെ ഉപദേശം. അമ്മയുടെ സ്ഥാനത്ത് നിന്നാണ് താന്‍ പറയുന്നതെന്നും ഇത്തരം വസ്ത്രങ്ങള്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും അവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിന് ശേഷമായിരുന്നു താരത്തിന്റെ 'ഉപദേശം'. മേലില്‍ ഇത്തരം വസ്ത്രങ്ങള്‍ ഇടരുതെന്ന് പറഞ്ഞ അവര്‍ ഒരു ഭാരതീയ സ്ത്രീയെന്ന നിലയില്‍ താന്‍ ഇത്തരം വസ്ത്രങ്ങളെ എതിര്‍ക്കുന്നുവെന്നും പറഞ്ഞു. 

അമ്പലത്തില്‍ പോകുമ്പോള്‍ കുനിയാനും ഇരിക്കാനുമൊക്കെ ബുദ്ധിമുട്ടാകും. സാരിയോ, സല്‍വാറോ, ചോളിയോ ധരിച്ചാല്‍ എളുപ്പമായിരിക്കും എന്നും അവര്‍ പറഞ്ഞു. വാക്കുകള്‍ വിവാദമായതോടെ മാധ്യമപ്രവര്‍ത്തക കുട്ടിയാണെന്നും നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായെങ്കില്‍ ഞാന്‍ മാപ്പു പറയാം എന്നും പറഞ്ഞ് മൗഷ്മി ചാറ്റര്‍ജി സ്ഥലംവിടുകയായിരുന്നു. 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി 2004 ല്‍ ലോക്‌സഭയിലേക്ക് മത്സരിച്ചുവെങ്കിലും മൗഷ്മി ചാറ്റര്‍ജി പരാജയപ്പെട്ടിരുന്നു. പിന്നീടാണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്. പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിയുടെ അഞ്ച് നേട്ടങ്ങള്‍ പറയാന്‍ ആവശ്യപ്പെട്ട മാധ്യമപ്രവര്‍ത്തകരോട് താനൊരു കട്ടമോഡി ഫാന്‍ ആണെന്നായിരുന്നു 70കാരിയായ താരത്തിന്റെ മറുപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്