ദേശീയം

രാഹുല്‍ നിര്‍ണായക തീരുമാനം പ്രഖ്യാപിക്കുമ്പോള്‍ സിന്ധ്യ ക്രിക്കറ്റ് ഗ്രൗണ്ടില്‍ (വീഡിയോ )

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിക്കൊപ്പം ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിക്കാന്‍ രാഹുല്‍ഗാന്ധി തീരുമാനമെടുക്കുമ്പോള്‍, ജ്യോതിരാദിത്യ സിന്ധ്യ ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു. തന്റെ ബാറ്റിംഗ് പ്രകടനത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്ത സിന്ധ്യ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

കോണ്‍ഗ്രസിന്റെ സുപ്രധാന തീരുമാനത്തില്‍ സിന്ധ്യയുടെ പ്രതികരണം കാത്തിരുന്നവര്‍ക്ക്  അദ്ദേഹത്തിന്റെ ബാറ്റിങ് വീഡിയോയാണ് കാണാന്‍ കഴിഞ്ഞത്. ഓള്‍ ഇന്ത്യ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ യുവതാരങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങി ബാറ്റ് ചെയ്തുവെന്നായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുടെ ട്വീറ്റ്. 

ക്ലാസിക് ഷോട്ട് ഉതിര്‍ത്ത് കാണികളുടെ കയ്യടി നേടുകയും ചെയ്തു. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ ഭാരവാഹിയാണ് സിന്്ധ്യ. പ്രിയങ്ക ഗാന്ധിക്ക് കിഴക്കന്‍ യുപിയുടെയും, ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പടിഞ്ഞാറന്‍ യുപിയുടെയും പൂര്‍ണ ചുമതലയാണ് രാഗുല്‍ ഗാന്ധി നല്‍കിയത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ഭരണം തിരിച്ചുപിടിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം അംഗീകാരം കൂടിയാണ് വിശ്വസ്തനായ സിന്ധ്യയ്ക്കുള്ള പുതിയ ചുമതലയെന്നും വിലയിരുത്തപ്പെടുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ