ദേശീയം

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തന്നെയെന്ന് തെരഞ്ഞടുപ്പ് കമ്മീഷന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹാക്കത്തോണ്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പൊതുതെരഞ്ഞടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കുകയെന്ന നിര്‍ദ്ദേശം പരിഗണനയില്‍ ഇല്ലെന്ന് തെരഞ്ഞടുപ്പ് കമ്മീഷന്‍.  ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തന്നെ ഉപയോഗിച്ചായിരിക്കും ലോക്‌സഭാ തെരഞ്ഞടുപ്പ് നടത്തുകയെന്നും മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വ്യക്തമാക്കി.

രണ്ട് പതിറ്റാണ്ടായി രാജ്യത്ത് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനാണ് ഉപയോഗിക്കുന്നത്. ബാലറ്റിലേക്ക് മടങ്ങേണ്ട സാഹചര്യവും ഇപ്പോഴില്ല. അതിനായി ജോലിക്കാരെ വെക്കാനും വോട്ടെണ്ണല്‍ താമസിപ്പിക്കാനും ഉദ്യോഗസ്ഥരുടെ ജോലിഭാരം കൂട്ടാനും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഇപ്പോഴുണ്ടായ വിവാദങ്ങളെ കാര്യമായി എടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നുവെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ ഹാക്കര്‍ സയ്യിദ് ഷൂജ വെളിപ്പെടുത്തിയിരുന്നു. 2014 ലെ തെരഞ്ഞടുപ്പില്‍ കൃത്രിമത്വം നടത്തിയതായി ലണ്ടനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇയാള്‍ ആരോപണം ഉന്നയിച്ചത്. ഇതിനെതിരെ തെരഞ്ഞടുപ്പ് കമ്മീഷന്റെ പരാതിയില്‍ ഡല്‍ഹി പൊലീസ് കേസെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്