ദേശീയം

നിയമ വിരുദ്ധം; നീരവ് മോദിയുടെ 100 കോടിയുടെ ബം​ഗ്ലാവ് പൊളിച്ചു മാറ്റും

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സാമ്പത്തിക തിരിമറി നടത്തി രാജ്യം വിട്ട ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയും രത്‌ന വ്യാപാരിയുമായ നീരവ് മോദിയുടെ മഹാരാഷ്ട്രയിലെ അലിബാഗിലുള്ള ബം​ഗ്ലാവ് പൊളിച്ചു മാറ്റും. കടല്‍തീരത്തുള്ള ബംഗ്ലാവ് നിയമവിരുദ്ധമായാണ് നിര്‍മിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 

തീരദേശ നിയന്ത്രണ നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നതെന്ന് റായിഗഡ് ജില്ലാ കലക്ടര്‍ സൂര്യവന്‍ഷി പറഞ്ഞു. പാരിസ്ഥിതിക മാനദണ്ഡങ്ങളും ലംഘിച്ചിട്ടുണ്ടെന്നും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. കെട്ടിടം പൊളിച്ചുമാറ്റാനുളള നടപടികള്‍ ഇതിനോടകം തന്നെ ജില്ലാ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. 

100 കോടിയോളം രൂപ വിലമതിക്കുന്നതാണ് 33,000 ചതുരശ്ര അടിയുള്ള ഈ ആഡംബര ബംഗ്ലാവ്. മുംബൈ നഗരത്തില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള അലിബാഗിലെ കിഹിം ബീച്ചിനോട് ചേര്‍ന്നാണ് ബംഗ്ലാവുള്ളത്. ഉന്നതരുടേയും മറ്റും വന്‍കിട പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന ബംഗ്ലാവാണിത്. നീരവ് മോദിയുടെ അമ്മാവനും ബാങ്ക് തട്ടിപ്പ് കേസിലെ മറ്റൊരു പ്രതിയുമായ മെഹുല്‍ ചോക്‌സിയ്ക്കും അലിബാഗില്‍ ആഢംബര ബംഗ്ലാവുണ്ട്. 

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതികളായ നീരവ് മോദിയും മെഹുല്‍ ചോക്‌സിയും ഇപ്പോള്‍ വിദേശത്താണുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ