ദേശീയം

ബോളിവുഡ് നടി ഇഷ കോപ്പികര്‍ ബിജെപി നേതൃനിരയിലേക്ക്; വനിത വിഭാഗത്തിന്റെ ചുമതല

സമകാലിക മലയാളം ഡെസ്ക്

മുംബൈ; ബോളിവുഡില്‍ നിന്ന് വീണ്ടുമൊരു രാഷ്ട്രീയ പ്രവേശം. നടി ഇഷ കോപ്പികര്‍ ബിജെപിയില്‍ ചേര്‍ന്നു. മുംബൈയില്‍ വെച്ച് നടന്ന ഭാരതീയ ജനത പാര്‍ട്ടിയുടെ പരിപാടിയില്‍ വെച്ചാണ് ഇഷ പാര്‍ട്ടിയിലേക്ക് ചേര്‍ന്നത്. കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി താരത്തെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഇതിന് പിന്നാലെ ബിജെപിയുടെ വുമണ്‍ ട്രാന്‍സ്‌പോര്‍ട്ട് വിങ്ങിന്റെ വര്‍ക്കിങ് പ്രസിഡന്റായി താരത്തെ നിയമിച്ചു. 

2002 ല്‍ കമ്പനി എന്ന റാം ഗോപാല്‍ വര്‍മ്മയുടെ ചിത്രത്തിലൂടെയാണ് ഇഷ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഷാരുഖ് ഖാന്റെ ഡോണ്‍, ഏക് വിവാഹ് ഐസ ഭി എന്നീ ചിത്രങ്ങളില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കൂടാതെ നിരവധി കന്നട, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും നടി ഇഷ അഭിനയിച്ചിട്ടുണ്ട്. 

നിരവധി പ്രമുഖ ബോളിവുഡ് താരങ്ങള്‍ക്ക് പിന്നാലെയാണ് ഇഷ ബിജെപിയിലേക്ക് എത്തുന്നത്. വിനോദ് ഖന്ന, ധര്‍മേന്ദ്ര, ഹേമ മാലിനി തുടങ്ങിയവര്‍ ബിജെപി സീറ്റില് നിന്ന് മത്സരിച്ച് വിജയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്