ദേശീയം

വ്യോമസേനയുടെ വിമാനം തകര്‍ന്നു; പൈലറ്റ് രക്ഷപെട്ടു

സമകാലിക മലയാളം ഡെസ്ക്

കുഷിനഗര്‍: വ്യോമസേനയുടെ ജാഗ്വര്‍ വിമാനം തകര്‍ന്നു വീണു. ലക്‌നൗവിന് 300 കിലോമീറ്റര്‍ അകലെ വച്ചാണ് വിമാനം തകര്‍ന്ന് വീണത്. പൈലറ്റ് രക്ഷപെട്ടു. പതിവ് നിരീക്ഷണപ്പറക്കല്‍ നടത്തുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ദേശീയ  മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഒരു വര്‍ഷത്തിനുള്ളില്‍ സമാനമായ രീതിയില്‍ തകര്‍ന്ന് വീഴുന്ന രണ്ടാമത്തെ വിമാനമാണിത്. ജൂണില്‍ ജാംനഗറില്‍ വച്ചാണ് നേരത്തേ അപകടമുണ്ടായത്. അന്നും പൈലറ്റ് രക്ഷപെട്ടിരുന്നു. 1979ലാണ് ഇരട്ട എഞ്ചിനുള്ള ജാഗ്വാര്‍ വിമാനങ്ങള്‍ ഇന്ത്യ സ്വന്തമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്