ദേശീയം

ഉപതെരഞ്ഞെടുപ്പ്; ജിന്‍ധില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്ത്; രാംഗഢില്‍ മുന്നില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹരിയാനയിലെ ജിന്‍ധിലും രാജസ്ഥാനിലെ രാംഗഢിലും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. രാംഗഢില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണായക ലീഡ് നേടി മുന്നേറുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ജിന്‍ധില്‍ ജന്‍നായക് ജനതാ പാര്‍ട്ടിയാണ് മുന്നില്‍.

ശക്തിയേറിയ ത്രികോണ  മത്സരം നടന്ന രാംഗഢില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിസുബൈര്‍ അയ്യായിരത്തിലേറെ വോട്ടിന്റെ ലീഡ് നേടിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ആകെയുള്ള 20 റൗണ്ടിലെ അഞ്ചു റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോഴാണ് ഇത്. ബിജെപിയിലെ സുഖ്വന്ത് സിങ് ആണ് രണ്ടാം സ്ഥാനത്ത്. 

മനോഹര്‍ലാല്‍ ഖട്ടാര്‍ സര്‍ക്കാരിന്റെ ഹിതപരിശോധയെന്നു വിലയിരുത്തപ്പെടുന്ന ജിന്‍ധില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രണ്‍ദീപ് സിങ് സുര്‍ജേവാല മൂന്നാം സ്ഥാനത്താണ്. രണ്ടു റൗണ്ട് പിന്നിടുമ്പോള്‍ ജെജെപി സ്ഥാനാര്‍ഥിയാണ് ലീഡ് ചെയ്യുന്നത്. ബിജെപി രണ്ടാം സ്ഥാനത്തുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

'റോയല്‍ ടീം', ബെംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്