ദേശീയം

കുട്ടികള്‍ക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തില്‍ പാമ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് ഡിഇഒ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തില്‍ പാമ്പ്. സംഭവം വിവാദമായതോടെ ഉന്നതതല അന്വേഷണത്തിന് ഡിഇഒ ഉത്തരവിട്ടു.

മഹാരാഷ്ട്രയിലാണ് സംഭവം. നന്ദേന്ദില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുളള ജില്ലാ പരിഷത്ത് പ്രൈമറി സ്‌കൂളിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഒന്നുമുതല്‍ അഞ്ചുവരെയുളള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഉച്ചഭക്ഷണമായി കിച്ചടി വിതരണം ചെയ്തത്. 80 ഓളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇതിനിടെ കിച്ചടി ഉണ്ടാക്കിയ പാത്രത്തില്‍ പാമ്പിനെ കണ്ടെത്തുകയായിരുന്നു.

പാമ്പിനെ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഭക്ഷണവിതരണം നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ടുവെന്ന് ഡിഇഒ പ്രശാന്ത് ദിഗ്രാസ്‌കര്‍ പറഞ്ഞു. ഇതോടെ നിരവധി കുട്ടികള്‍ പട്ടിണി കിടക്കേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സംഭവം വിവാദമായതിനെ തുടര്‍ന്ന് ഉന്നതതല അന്വേഷണത്തിന് ഡിഇഒ ഉത്തരവിട്ടു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്