ദേശീയം

മുംബൈയില്‍ കനത്ത മഴ; രത്‌നഗിരിയില്‍ ഡാം തകര്‍ന്ന് രണ്ട് മരണം, 24 പേരെ കാണാതായി 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കനത്ത മഴ തുടരുന്ന മുംബൈയിലെ രത്‌നഗിരിയില്‍ ഡാം തകര്‍ന്ന് ഇരുപത്തിനാല്‌ പേരെ കാണാതായി. രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. ഡാമിന് സമീപമുള്ള പന്ത്രണ്ടോളം വീടുകള്‍ ഒലിച്ചുപോയി. 

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ഡാം തകര്‍ന്നത്. പൊലീസും ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.  

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുംബൈയിലേക്കുള്ള 203ഓളം വിമാനങ്ങള്‍ റദ്ദാക്കി. മറ്റു പല വിമാനങ്ങളും മോശം കാലവസ്ഥയെത്തുടര്‍ന്ന് വഴിതിരിച്ചുവിട്ടു. മുംബൈ വിമാനത്താവളത്തിലെ പ്രധാന റണ്‍വേ നാളെവരെ പ്രവര്‍ത്തനരഹിതമായി തുടരും. 

മുംബൈയിലെ വരള്‍ച്ചാ ബാധിത പ്രദേശങ്ങലായ വിദര്‍ഭ, മറാത് വാഡ തിടങ്ങിയ സ്ഥലങ്ങളിലേക്ക് മണ്‍സൂണ്‍ നീങ്ങിയെന്നും വരുദിവസങ്ങളില്‍ ഇവിടെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്