ദേശീയം

അപകീര്‍ത്തികേസ്; രാഹുല്‍ ഗാന്ധിക്ക് ജാമ്യം; 15000 രൂപ കെട്ടി വയ്ക്കണം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ആര്‍എസ്എസ് നല്‍കിയ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. മുംബൈ കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. 15000 രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കാനും ഉത്തരവില്‍ പറയുന്നുണ്ട്. 

മാധ്യമ പ്രവര്‍ത്തകയായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ആര്‍എസ്എസിന് ബന്ധമുണ്ടെന്ന് രാഹുല്‍ ആരോപിച്ചിരുന്നു. രാഹുലിന്റെ പ്രതികരണം ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് കാണിച്ച് ഒരു പ്രവര്‍ത്തകന്‍ പരാതി നല്‍കുകയായിരുന്നു.  

2017ല്‍ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആര്‍എസ്എസും അതിന്റെ പ്രത്യയശാസ്ത്രവുമാണ് ഇതിന് പിന്നിലെന്ന് രാഹുല്‍ പ്രതികരിച്ചത്. 

അതേസമയം രാഹുല്‍ മുബൈ കോടതിയില്‍ എത്തുന്നതറിഞ്ഞ് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോടതി പരിസരത്ത് തടിച്ചു കൂടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ