ദേശീയം

ടോള്‍പ്ലാസയില്‍ ബിജെപി എംപിയുടെ സുരക്ഷാഭടന്റെ പരാക്രമം ; ജീവനക്കാരെ മര്‍ദിച്ചു, നിറയൊഴിച്ചു (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ആഗ്ര : ടോള്‍ പ്ലാസ ജീവനക്കാര്‍ക്ക് നേര്‍ക്ക് ബിജെപി എംപിയുടെ സുരക്ഷാഭടന്റെ ഗുണ്ടായിസം. ജീവനക്കാരെ മര്‍ദിച്ച ഇയാള്‍ തോക്കെടുത്ത് നിറയൊഴിക്കുകയും ചെയ്തു. ആഗ്രയിലെ ഇന്നര്‍ റിംഗ് റോഡ് ടോള്‍ പ്ലാസയിലാണ് സംഭവം. 

ഇറ്റാവ എംപിയും ദേശീയ പട്ടികജാതി കമ്മീഷന്‍ ചെയര്‍മാനുമായ രാം ശങ്കര്‍ കത്താരിയയുടെ സുരക്ഷാ ഉദ്യോഗസ്ഥനാണ് ടോള്‍ പ്ലാസ ജീവനക്കാരുമായി ഏറ്റുമുട്ടിയത്. എംപിയുടെ കോണ്‍വോയി വാഹനത്തെ തടഞ്ഞതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 

ഇത് ചോദ്യം ചെയ്ത സുരക്ഷാ ഭടന്‍ ജീവനക്കാരെ മര്‍ദിക്കുകയും, ആകാശത്തേക്ക് നിറയൊഴിക്കുകയുമായിരുന്നു. ബിജെപി എംപി കത്താരിയയുടെ സാന്നിധ്യത്തിലായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥന്റെ പരാക്രമം. 

അക്രമത്തില്‍ മൂന്ന് ടോള്‍ പ്ലാസ ജീവനക്കാര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തിന്റെ വീഡിയോ ടോള്‍ പ്ലാസയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ടോള്‍പ്ലാസ മാനേജര്‍ ബിജെപി എംപിക്കും സംഘത്തിനും എതിരെ പൊലീസില്‍ പരാതി നല്‍കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു