ദേശീയം

മാനനഷ്ടക്കേസില്‍ ഹാജരാകാനെത്തിയ രാഹുലിനെ ആവേശത്തോടെ സ്വീകരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

സമകാലിക മലയാളം ഡെസ്ക്

പട്‌ന: മാനനഷ്ടക്കേസില്‍ കോടതിയില്‍ ഹാജരാകാനെത്തിയ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വലിയ വരവേല്‍പ്പ് നല്‍കി പ്രവര്‍ത്തകര്‍. സുശീല്‍ മോദി നല്‍കിയ മാനനഷ്ടക്കേസില്‍ ഹാജരാകാനാണ് രാഹുല്‍ പട്‌നയിലെത്തിയത്. എല്ലാ മോദിമാരും കള്ളന്‍മാരാണെന്ന തെരഞ്ഞെടുപ്പ് കാലത്തെ പ്രസംഗത്തിന് എതിരെയാണ് ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി മാനനഷ്ടക്കേസ് നല്‍കിയത്. 

തന്നെ അപമാനിക്കാനായി ബിജെപി കെട്ടിച്ചമച്ച കേസാണ് ഇതെന്ന് അദ്ദേഹം കോടതിയില്‍ ഹാജരാകുന്നതിന് മുമ്പ് പറഞ്ഞു. സത്യമേവ ജയതേയെന്ന് കേസിന് പുറപ്പെടുന്നത് അറിയിച്ചുകൊണ്ടുള്ള ട്വീറ്റില്‍ രാഹുല്‍ കുറിച്ചു. 

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ നടന്ന പൊതുപരിപാടിയിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനെതിരെയാണ് കേസ്. ബാങ്ക് തട്ടിപ്പ് കേസില്‍ നീരവ് മോദിയെയും റഫാല്‍ അഴിമതിയില്‍ നരേന്ദ്ര മോദിയെയും കുറിച്ച് പരാമര്‍ശിക്കവെയാണ് എല്ലാ മോദിമാരും കള്ളന്‍മാരായത് എങ്ങിനെയെന്ന് രാഹുല്‍ ചോദിച്ചത്. 

കേസ് പരിഗണിച്ച പട്‌ന ചീഫ് മജിസ്‌ട്രേറ്റ് കോടതി രാഹുലിനോട് നേരിട്ട് ഹാജരായി മറുപടി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. കോടതി നടപടികള്‍ക്ക് ശേഷം മസ്തിഷ്‌ക ജ്വര ബാധയെ തുടര്‍ന്ന് 150ല്‍ അധികം കുട്ടികള്‍ മരിച്ച മുസഫര്‍പൂരും രാഹുല്‍ സന്ദര്‍ശിച്ചേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍