ദേശീയം

ആഗ്രയില്‍ ബസ്സ് കനാലിലേക്ക് വീണു ; 29 മരണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ആഗ്രയ്ക്ക് സമീപം ബസ് കനാലിലേക്ക് മറിഞ്ഞ് 29 പേര്‍ മരിച്ചു. യമുന അതിവേഗ പാതയില്‍ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ലക്‌നൗവില്‍ നിന്നും ഡല്‍ഹിയ്ക്ക് വരികയായിരുന്ന യുപി റോഡ്‌വെയ്‌സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.

സ്ലീപ്പര്‍ കോച്ച് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. 20 യാത്രക്കാരെ ലക്ഷപ്പെടുത്തിയതായി ആഗ്ര ഐജി സതീഷ് ഗണേഷ് അറിയിച്ചു. ബസ് പാതി നദിയില്‍ മുങ്ങിയ നിലയിലാണ്. പരിക്കേറ്റ 16 ഓളം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. 

27 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും യുപി പൊലീസ് അറിയിച്ചു. റോഡില്‍ നിന്നും 15 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തിങ്കളാഴ്ചയായതിനാല്‍ ബസില്‍ നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു