ദേശീയം

വീണ്ടും ഗോരക്ഷകരുടെ വിളയാട്ടം ; പശുക്കടത്ത് ആരോപിച്ച് ഒരുസംഘം ആളുകളെ നടുറോഡില്‍ ചങ്ങലയ്ക്കിട്ട് 'ഗോമാതാ കീ ജയ്' വിളിപ്പിച്ചു, കേസ് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍ : മധ്യപ്രദേശില്‍ വീണ്ടും ഗോരക്ഷകരുടെ ഗുണ്ടായിസം. പശുക്കടത്ത് ആരോപിച്ച് മധ്യപ്രദേശിലെ ഖാണ്ഡ്‌വയില്‍ 16 ഓളം പേരെ നടുറോഡില്‍ ചങ്ങലയ്ക്കിട്ട്, മുട്ടില്‍ നിര്‍ത്തി 'ഗോമാതാ കീ ജയ്' മുദ്രാവാക്യം വിളിപ്പിച്ചതായി പരാതി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. 

സംഘം പശുക്കടത്ത് നടത്തി എന്നാരോപിച്ചാണ് ഗോരക്ഷകര്‍ ഇവരെ ബന്ധികളാക്കിയത്. 'ഗോ മാതാ കീ ജയ്' വിളിപ്പിക്കുകയും ഏത്തമിടീക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങല്‍ വീഡിയോയിലുണ്ട്. ഇവരെ ഗോരക്ഷാ പ്രവര്‍ത്തകര്‍ അസഭ്യവര്‍ഷം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. 

സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബന്ദികളാക്കപ്പെട്ടവര്‍ക്ക് എതിരെയും, ഇവരെ ബന്ധനസ്ഥരാക്കി മുദ്രാവാക്യം വിളിപ്പിച്ച ഗോരക്ഷാപ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തതായി ഖാണ്ഡ് വ പൊലീസ് സൂപ്രണ്ട് ശിവ്ദയാല്‍ സിങ് പറഞ്ഞു. പശുക്കടത്തിന് സംഘം ഉപയോഗിച്ച എട്ടോളം പിക്കപ്പ് വാഹനങ്ങളും കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്