ദേശീയം

ഒന്‍പതാം ക്ലാസുകാരിയെ ഗണ്‍പോയിന്റില്‍ അധ്യാപകന്‍ നിരന്തരം പീഡിപ്പിച്ചു; പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി; പൊട്ടിക്കരഞ്ഞു; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഒന്‍പതാം ക്ലാസുകാരിയെ തോക്ക് ചൂണ്ടി ട്യൂട്ടര്‍ പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. സൗത്ത് കൊല്‍ക്കത്ത സ്വദേശിയായ രാജീവ് ചക്രവര്‍ത്തിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി.

അധ്യാപകനെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചവര്‍ഷങ്ങളായി ഇയാള്‍ വിദ്യാര്‍ത്ഥിനിക്ക് ട്യൂഷന്‍ എടുക്കാറുണ്ടായിരുന്നു. ഇയാളുടെ വീട്ടില്‍ ട്യൂഷനായി എത്തിയപ്പോള്‍ തോക്ക് ചൂണ്ടി അധ്യാപകന്‍ പീഡിപ്പിക്കുയായിരുന്നെന്നും പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. നിരന്തരമായി അധ്യാപകന്‍ ഇത്തരത്തില്‍ ഉപദ്രവിക്കാറുണ്ടെന്നും പെണ്‍കുട്ടി പറയുന്നു.

സൗത്ത് കൊല്‍ക്കത്തയിലെ നേതാജി നഗറില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയതത്. വീട്ടില്‍ മറ്റുകുട്ടികള്‍ക്കും ഇയാള്‍ ട്യൂഷന്‍ എടുക്കാറുണ്ടായിരുന്നു. നേരത്തെ ഇയാള്‍ക്കെതിരെ നിരവധി പീഡന പരാതികള്‍ ഉയര്‍ന്നെങ്കിലും രക്ഷപ്പെടുകയായിരുന്നു. കൊല്‍ക്കത്തയിലെ പ്രധാന ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്ന കുട്ടി അധ്യാപകന്‍ പീഡിപ്പിച്ച വിവരം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. അസുഖം കാരണം ട്യൂഷന് പോകുന്നില്ലെന്ന് പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞു. വിദ്യാര്‍ത്ഥിനി ട്യൂഷനെത്താത്തതിനെ തുടര്‍ന്ന് അധ്യാപകന്‍ തിരഞ്ഞ് വീട്ടിലെത്തിയിരുന്നു. ഇതിന് പിന്നാലെ ദുരനുഭവം രക്ഷിതാക്കളോട് പറയുകയായിരുന്നു. ഇതിനിടെ മറ്റൊരു പെണ്‍കുട്ടി കൂടി അധ്യാപകനെതിരെ സമാനമായ പരാതി നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

4500 രൂപയ്ക്ക് ചെരിപ്പുവാങ്ങി, ഒരു മാസത്തിൽ പൊട്ടി; വിഡിയോയുമായി നടി കസ്തൂരി

'ടീസറിലെ ഗാനം പിന്‍വലിക്കണം'; രജനീകാന്തിന്റെ 'കൂലി'ക്കെതിരെ ഇളയരാജ; നിര്‍മാതാക്കള്‍ക്ക് നോട്ടീസ്

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന