ദേശീയം

വിധാന്‍സൗദയില്‍ നാടകീയ രംഗങ്ങള്‍; രാജിവെച്ച എംഎല്‍എയെ കോണ്‍ഗ്രസ് നേതാക്കള്‍ പൂട്ടിയിട്ടു; പൊലീസെത്തി മോചിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്


ബെംഗളൂരു: കര്‍ണാടക വിധാന്‍സൗധയില്‍ നാടകീയ രംഗങ്ങള്‍. ബുധനാഴ്ച വൈകീട്ടോടെ രാജി സമര്‍പ്പിച്ച കോണ്‍ഗ്രസ് എംഎല്‍എയെ കോണ്‍ഗ്രസ് നേതാക്കള്‍ പൂട്ടിയിട്ടു. രാജിവച്ച കെ. സുധാകറിനെയാണ് മന്ത്രി കെ.ജെ. ജോര്‍ജിന്റെ മുറിയില്‍ പൂട്ടിയിട്ടത്. സ്പീക്കറെ കണ്ട് രാജിസമര്‍പ്പിച്ച് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. പിന്നാലെ പൊലീസെത്തി സുധാകറിനെ മോചിപ്പിച്ചു.

അതിനിടെ എംഎല്‍എയെ ബന്ധിയാക്കിയ സംഭവത്തില്‍ ഗവര്‍ണര്‍ ഇടപെട്ടു. സുധാകറിനെ രാജ്ഭവനില്‍ എത്തിക്കാന്‍ പൊലീസ് കമ്മീഷണര്‍ക്ക് ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കി. പൊലീസ് അകമ്പടിയോടെ വിധാന്‍ സൗധയില്‍ നിന്നു കൊണ്ടുപോയി.

രാജിവെച്ച എംഎല്‍എയെ കെ.പി.സി.സി. അധ്യക്ഷന്‍ ദിനേശ് ഗുണ്ടറാവുവിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ എം.എല്‍.എയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് കെ. സുധാകറിനെ മുറിയില്‍ പൂട്ടിയിടുകയായിരുന്നു. സംഭവമറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥരും ബി.ജെ.പി. നേതാക്കളും വിധാന്‍സൗധയിലെ മൂന്നാംനിലയിലെത്തിയെങ്കിലും മുറി തുറക്കാന്‍ ആദ്യം കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ