ദേശീയം

കുട്ടികള്‍ രണ്ടുമതി, ലംഘിക്കുന്നവരെ വോട്ടുചെയ്യാന്‍ അനുവദിക്കരുത്: നിയമം നടപ്പിലാക്കണമെന്ന് കേന്ദ്രമന്ത്രി

സമകാലിക മലയാളം ഡെസ്ക്

പാറ്റ്‌ന: രണ്ട് കുട്ടികള്‍ മാത്രം മതിയെന്ന തരത്തിലുള്ള നിയമം രാജ്യത്തുണ്ടാവണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. മാത്രമല്ല നിയമം ലംഘിക്കുന്നവരുടെ വോട്ടവകാശം വിലക്കണമെന്നും ഗിരിരാജ് സിങ് അഭിപ്രായപ്പെട്ടു.

ബീഹാറിലെ ബെഗുസാരയ് മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപിയാണ് ഗിരിരാജ് സിങ് . രാജ്യത്ത് വര്‍ധിക്കുന്ന ജനസംഖ്യയില്‍ ആശങ്ക രേഖപ്പെടുത്തി കൊണ്ടാണ് ഗിരിരാജ് സിങിന്റെ പരാമര്‍ശം. ലോകജന സംഖ്യാദിനത്തിലായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം.

രാജ്യത്തിന്റെ ഐക്യത്തിനും പ്രകൃതി വിഭവങ്ങള്‍ക്കും ജനസംഖ്യാ വര്‍ധനവ് ഭീഷണിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനസംഖ്യാ നിയന്ത്രണത്തിനായി ശക്തമായ നിയമം നിര്‍മ്മിക്കണം. പാര്‍ലമെന്റില്‍ ഈ വിഷയം ഉന്നയിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം മുന്നോട്ടുവെച്ചു.

ഇസ്ലാമിക രാജ്യങ്ങള്‍ പോലും ഇത്തരത്തിലുള്ള ജനസംഖ്യാനിയന്ത്രണത്തിന് മുന്‍കൈ എടുക്കുന്നുണ്ട്. പക്ഷെ ഇന്ത്യയില്‍ ജനസംഖ്യാ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നാല്‍ അത് അപ്പോള്‍ മതങ്ങളുമായി കൂട്ടിക്കെട്ടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്