ദേശീയം

'സെൽഫിക്കുരുക്ക്', അധ്യാപകരുടെ ഹാജർ  രേഖപ്പെടുത്താന്‍ പുതിയ രീതി; സെൽഫി അറ്റൻഡൻസ് മീറ്റർ   

സമകാലിക മലയാളം ഡെസ്ക്

ബരാബങ്കി (ഉത്തര്‍പ്രദേശ്): അധ്യാപകരുടെ ഹാജര്‍ നില രേഖപ്പെടുത്താന്‍ സെൽഫി അറ്റൻഡൻസ് മീറ്റർ സമ്പ്രദായത്തിന് തുടക്കമിട്ടിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയിൽ. ഹാജർ രേഖപ്പെടുത്താൻ അധ്യാപകർ ക്ലാസ് മുറിയിൽ നിന്ന് സെല്‍ഫി എടുത്ത് അയക്കണമെന്നാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകരുടെ ഹാജർ അടയാളപ്പെടുത്തുക.

അധ്യാപകര്‍ കൃത്യസമയത്ത് സ്കൂളില്‍ എത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുവാനും ഈ പുതിയ സമ്പ്രദായം ​ഗുണകരമാണ്. രാവിലെ എട്ട് മണിക്ക് മുമ്പ് ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തുന്ന തരത്തിൽ സെൽഫി അയക്കണം. അവിടുത്തെ ഉദ്യോ​ഗസ്ഥർ സെൽഫികൾ ബേസിക് ശിക്ഷാ അധികാരിയുടെ (ബിഎസ്എ) വെബ്പേജിൽ പോസ്റ്റ് ചെയ്യും. ഇതെല്ലാം രാവിലെ എട്ട് മണിക്ക് മുമ്പ് പൂർത്തിയായില്ലെങ്കിൽ ആ ദിവസത്തെ ശമ്പളം അധ്യാപകർക്ക് നഷ്ടമാകും.

ഹാജര്‍ രേഖപ്പെടുത്തുന്നതില്‍ അധ്യാപകര്‍ തട്ടിപ്പ് നടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ നീക്കം. മെയ് മാസത്തോടെ ആരംഭിച്ച ഈ സംവിധാനം പ്രാബല്യത്തില്‍ വന്നതിൽ പിന്നെ ഇതിനോടകം 700 അധ്യാപകര്‍ക്ക് ഒരു ദിവസത്തെ ശമ്പളം നഷ്ടമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം ; രണ്ടു ലക്ഷം രൂപ പിഴ

മൂവാറ്റുപുഴയിൽ കുട്ടികൾ അടക്കം എട്ടുപേരെ കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

വിവാഹം ഉടന്‍ വേണ്ടിവരും; പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി

''ഞാന്‍, വീണ്ടും പുറത്തേക്കു നോക്കിക്കൊണ്ടിരുന്നു. മഞ്ഞുപാളികളിലൂടെ റാന്തലുമായി നടന്നുപോകുന്ന ലൂസി ഗ്രേയെ കണ്ടെത്താന്‍''

ഹെല്‍മെറ്റ് ധരിക്കാതെ 'സീരിയലിലെ' യാത്ര; നടിക്ക് പിഴയിട്ട് പൊലീസ്