ദേശീയം

ജയ് ശ്രീം റാം വിളിച്ചില്ല:ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന മദ്രസ വിദ്യാര്‍ത്ഥികളെ തല്ലിചതച്ചു; ബജ്രംഗ് ദളെന്ന് ഇമാം

സമകാലിക മലയാളം ഡെസ്ക്

ഉന്നാവോ: ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ച മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരമര്‍ദനം. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം.  ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികളെയാണ് ആക്രമിച്ചത്. 

വൈകുന്നേരത്തെ പ്രാര്‍ത്ഥനയ്ക്ക് ശേഷം ക്രിക്കറ്റ് കളിക്കാനായി ഗ്രൗണ്ടിലെത്തിയപ്പോഴായിരുന്നു കുട്ടികള്‍ക്ക് നേരെ ആക്രമണം നടന്നത്. കുട്ടികളുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും സൈക്കിളുകള്‍ നശിപ്പിക്കുകയും ചെയ്തു. നാലുപേരാണ് കുട്ടികളെ ആക്രമിച്ചത്. 

മര്‍ദനത്തിന് പിന്നാലെ മദ്രസില്‍ തിരിച്ചെത്തിയ കുട്ടികള്‍ അധികൃതരോട് വിവരങ്ങള്‍ പറയുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

സംഭവത്തിന് പിന്നില്‍ ബജ്രംഗ് ദള്‍ പ്രവര്‍ത്തകരാണെന്ന് മദ്രസ ഇമാം ആരോപിച്ചു. ആക്രമണത്തിന് പിന്നിലെ മൂന്നുപേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഫെയ്‌സ്ബുക്ക് വഴിയാണ് ഇവരെ തിരിച്ചറിഞ്ഞത്. 

ഈ മാസം ഇത് രണ്ടാംതവണയാണ് ഉത്തര്‍പ്രദേശില്‍ ജയ് ശ്രീ റാം വിളിക്കാന്‍ ആവശ്യപ്പെട്ട് ആള്‍ക്കൂട്ട മര്‍ദനം നടക്കുന്നത്. ജൂലൈ നാലിന് ഓട്ടോ ഡ്രൈവര്‍ ആയ മുഹമ്മദ് ആതിബിനെ ഒരു സംഘം ആക്രമിച്ച് ജയ് ശ്രീ റാം വിളിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍