ദേശീയം

തലനാരിഴയ്ക്ക് യുവതിക്ക് ജീവന്‍ തിരിച്ചുകിട്ടി; രക്ഷയായത് ആര്‍പിഎഫ് ജവാന്റെ കൈകള്‍; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

അഹമ്മദബാദ്: അപകടങ്ങള്‍ തുടര്‍ക്കഥയായാലും വണ്ടികളില്‍ ഓടിക്കയറുന്ന ശീലം ചിലര്‍ മാറ്റാറില്ല. പലരും തലനാരിഴയ്ക്കാണ് വന്‍ ദുരന്തങ്ങളില്‍ നിന്ന് രക്ഷപെടുന്നത്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.

അഹമ്മദാബാദ് റയില്‍വെ സ്‌റ്റേഷനിലാണ് സംഭവം. നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറുന്നതിനിടെ യുവതി പിടി വിട്ട് പ്ലാറ്റ് ഫോമിലേക്ക് വീഴുകയായിരുന്നു. ആ സമയം ഡ്യട്ടിയിലുണ്ടായിരുന്ന ആര്‍പിഎഫ് ജവാന്റെ ഇടപെടലാണ് യുവതിക്ക് ജീവന്‍ തിരികെ കിട്ടിയത്.

റയില്‍വെ സ്റ്റേഷനില്‍ നിന്നും ട്രയിനിലേക്ക് ഓടിക്കയറുന്നതിനിടെയാണ് യുവതി അപകടത്തില്‍പ്പെട്ടത്. കംപാര്‍ട്ട്്‌മെന്റിലേക്ക് കയറുന്നതിനിടെ പിടിവിട്ട യുവതി പാളത്തിലേക്ക് വീഴുമ്പോഴാണ് പൊലീസുകാരന്‍ കൈകള്‍ യുവതിയുടെ രക്ഷയ്‌ക്കെത്തിയത്. പൊലിസുകാരനൊപ്പം പ്ലാറ്റ്‌ഫോമിലെ യാത്രക്കാരും ചേര്‍ന്നാണ് യുവതിയെ അപകടത്തില്‍ നിന്നും രക്ഷിച്ചത്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു