ദേശീയം

ഭർത്താവിന് ഇഷ്ടപ്പെട്ട പദവിയിലേക്ക് സ്ഥലംമാറ്റം നൽകി ; രാജിഭീഷണി മുഴക്കിയ എംഎൽഎയെ അനുനയിപ്പിച്ച് കോൺഗ്രസ് 

സമകാലിക മലയാളം ഡെസ്ക്

ബം​ഗലൂരു : ഭർത്താവിന് ഇഷ്ടപ്പെട്ട പദവിയിലേക്ക് സ്ഥലംമാറ്റം നൽകി കർണാടകത്തിൽ രാജിഭീഷണി മുഴക്കിയ വനിതാ എംഎൽഎയെ കോൺഗ്രസ് നേതൃത്വം അനുനയിപ്പിച്ചു. ഖാനാപുരയിൽനിന്നുള്ള കോൺ​ഗ്രസ് എംഎൽഎ അഞ്ജലി നിംബാൽക്കറുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സർക്കാർ വിമതനീക്കം നടത്തിയ ഒരാളെ പിന്തിരിപ്പിച്ചത്.  

അ‍്ജലിയുടെ ഭർത്താവായ, സംസ്ഥാന  പൊലീസ് സിഐഡി വിഭാഗം ഐ ജി ഹേമന്ത് നിംബാൽക്കർക്ക് അഴിമതിവിരുദ്ധ ബ്യൂറോയിലേക്കാണ് സ്ഥലംമാറ്റം നൽകിയത്. ഭർത്താവിന് സ്ഥലംമാറ്റംവേണമെന്ന് അഞ്ജലി നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ ഈ ആവശ്യം പരി​ഗണിച്ചിരുന്നില്ല. 

സംസ്ഥാനത്ത് വിമതനീക്കം ശക്തമായതോടെ ഈ ആവശ്യവുമായി അഞ്ജലി രം​ഗത്തെത്തി. അല്ലെങ്കിൽ വ്യാഴാഴ്ച രാജിവെക്കാനാണ് അഞ്ജലി പദ്ധതിയിട്ടിരുന്നത്. ഇതോടെയാണ് അവർ ആവശ്യപ്പെട്ട പോസ്റ്റിലേക്ക് ഭർത്താവിനെ നിയമിച്ച് പ്രശ്നം പരിഹരിച്ചത്. ഐ ജി ഹേമന്ത് നിംബാൽക്കർ മാറിയ ഒഴിവിൽ സിഐഡിയിലേക്ക് എം ചന്ദ്രശേഖറെ നിയമിച്ചു. ഇദ്ദേഹം നിലവിൽ അഴിമതിവിരുദ്ധ ബ്യൂറോയിൽ ഐജി ആണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ