ദേശീയം

വന്ധ്യതാ ചികിത്സയ്ക്കായി യുവാവ് എത്തി, ശരീരത്തില്‍ 'സ്ത്രീ അവയവങ്ങള്‍'; ഞെട്ടി ഡോക്ടര്‍മാര്‍ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വന്ധ്യതാ ചികിത്സയ്‌ക്കെത്തിയ യുവാവിന്റെ ശരീരം പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. 29 വയസുളള യുവാവിന്റെ ശരീരത്തില്‍ സ്ത്രീ അവയവങ്ങള്‍. ശസ്ത്രക്രിയ നടത്തി ഇവ നീക്കം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

മുംബൈയിലാണ് അസാധാരണമായ സംഭവം. ഫലോപ്യന്‍ ട്യൂബ്, ഗര്‍ഭപാത്രം, വളര്‍ച്ചയെത്താത്ത യോനി നാളം എന്നിവയാണ് കണ്ടെത്തിയത്. ലോകത്തില്‍ തന്നെ ഇതുവരെ 200 കേസുകള്‍ മാത്രമാണ് ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് വിദഗ്ദര്‍ പറയുന്നു. പെര്‍സിസ്റ്റന്റ് മുള്ളേറിയന്‍ ഡക്ട് സിന്‍ഡ്രോം എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. ജീനുകളില്‍ ഉണ്ടാകുന്ന മാറ്റമാണ് ഈ അവസ്ഥയ്ക്ക് കാരണം.

പുരുഷ ശരീരത്തില്‍ സ്ത്രീ അവയവങ്ങളുമുള്ള അവസ്ഥയാണിത്. സ്‌കാന്‍ റിപ്പോര്‍ട്ടില്‍ ജനനേന്ദ്രിയം അടിവയറ്റിനുള്ളിലായിട്ടാണ് കാണപ്പെട്ടത്. ഇതേതുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയപ്പോഴാണ് സ്ത്രീ അവയവങ്ങള്‍ കണ്ടെത്തിയത്. അവ എല്ലാം ശരീരത്തില്‍ നിന്നും നീക്കം ചെയ്‌തെങ്കിലും യുവാവിന് കുട്ടികളുണ്ടാകാനുള്ള സാധ്യതയില്ല. ബീജമില്ലാത്ത അവസ്ഥയാണ് ഇയാള്‍ക്കുള്ളതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്