ദേശീയം

രാഷ്ട്രീയത്തിലിറങ്ങാന്‍ ആദ്യം പറഞ്ഞത് നെല്‍സണ്‍ മണ്ടേല: പ്രിയങ്ക ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

ഫ്രിക്കന്‍  സമര നായകന്‍ നെല്‍സണ്‍ മണ്ടേലയാണ് രാഷ്ട്രീയത്തിലിറങ്ങുന്നതിന് തനിക്ക് ആദ്യം പ്രേരണ തന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാഷ്ട്രീയത്തിലിറങ്ങുവാന്‍ മറ്റാരും പറയുന്നതിന് മുമ്പ് തന്നോട് ഇക്കാര്യം പറഞ്ഞത് മണ്ടേലയായിരുന്നു എന്ന് പ്രിയങ്ക ഓര്‍ക്കുന്നു, 

മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റിന്റെ 101ാം ജന്‍മദിനത്തില്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയായിരുന്നു പ്രിയങ്ക. ഇക്കാലത്ത് മണ്ടേലയെപ്പോലുള്ള നേതാക്കളെയാണ് ലോകം ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്നതെന്നും പ്രിയങ്ക പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെയും സ്‌നേഹത്തിന്റെയും സത്യത്തിന്റെയും തെളിവാണ് അദ്ദേഹത്തിന്റെ ജീവിതമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. 

'എനിക്ക് അദ്ദേഹം നെല്‍സണ്‍ അങ്കിള്‍ ആയിരുന്നു (മറ്റാരും പറയുന്നതിന് മുമ്പേ രാഷ്ട്രീയത്തിലിറങ്ങണമെന്ന് പറഞ്ഞ വ്യക്തി!). അദ്ദേഹമാണ് എന്റെ പ്രചോദനവും വഴികാട്ടിയും'- പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. മണ്ടേലയ്‌ക്കൊപ്പമുള്ള ചിത്രവും പ്രിയങ്ക പങ്കുവച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല