ദേശീയം

ആംബുലന്‍സില്‍ അച്ഛന്റെ മൃതദേഹം; തീര്‍ത്ഥാടകര്‍ക്കായി വഴിയില്‍ തടഞ്ഞത് മണിക്കൂറുകള്‍; പരാതി

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: പിതാവിന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കുവേണ്ടി മണിക്കൂറുകളോളം വഴിയില്‍ തടഞ്ഞതായി ജമ്മു കശ്മീരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പരാതി.  വ്യാഴാഴ്ച ശ്രീനഗര്‍ ജമ്മു ദേശീയപാതയിലായിരുന്നു ആംബുലന്‍സ് തടഞ്ഞത്. 

ജമ്മു കശ്മീരിലെ ധനകാര്യ വകുപ്പ് ഡയറക്ടര്‍ ഇംതിയാസ് വാനിയാണ് പിതാവിന്റെ മൃതദേഹം കൊണ്ടുപോയ ആംബുലന്‍സ് തടഞ്ഞതായി പരാതി ഉന്നയിച്ചത്. ഡല്‍ഹിയിലെ ക്യാന്‍സര്‍ ആശുപത്രിയില്‍ നിന്നും പിതാവിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നിതിനിടെയാണ് ശ്രീനഗറില്‍ വെച്ച് മൃതദേഹവുമായി പോകുന്ന അംബുലന്‍സ് മണിക്കൂറുകളോളം തടഞ്ഞത്. വാഹനം ഗതാഗതകുരുക്കില്‍പ്പെട്ടു എന്നത് വസ്തുതയാണൈന്നും മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ വാഹനത്തിന് പോകന്‍ ആവശ്യമായി നടപടികള്‍ സ്വീകരിച്ചെന്നും ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളില്‍ അടിസ്ഥാനമില്ലെന്ന് കശ്മീര്‍ പൊലീസ് അറിയിച്ചു

സമൂഹ്യ മാധ്യമത്തിലൂടെയാണ് വാനി വിവരം പങ്കുവെച്ചത്. അമര്‍നാഥ് തീര്‍ത്ഥാടനം അവസാനിക്കുന്ന ഓഗസ്റ്റ് 15 വരെ ദിവസേന അഞ്ചുമണിക്കൂര്‍ പ്രാദേശിക യാത്രക്കാരെ വഴിയില്‍ തടയാനാണ് അധികൃതരുടെ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്