ദേശീയം

സഹോദരിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി: അറുത്ത തലയുമായി യുവാക്കള്‍ പൊലീസ് സ്റ്റേഷനില്‍

സമകാലിക മലയാളം ഡെസ്ക്

തെലങ്കാന: സഹോദരിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി തലവെട്ടിയെടുത്ത് പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ച് യുവാക്കള്‍. തെലങ്കാനയിലെ നെല്‍ഗൊണ്ടയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. അരിവാള്‍ ഉപയോഗിച്ചാണ് പ്രതികള്‍ യുവാവിന്റെ തല അറുത്ത് മാറ്റിയത്. 

സദ്ദാമെന്ന 26 കാരനെയാണ് കൊലപ്പെടുത്തിയത് എന്ന് പോലീസ് വ്യക്തമാക്കി. ഭാര്യ സഹോദരങ്ങളായ ഇര്‍ഫാനും ഘൗസുമാണ് കൊലപാതകത്തിന് പിന്നിലെന്നും ശനിയാഴ്ച വൈകുന്നേരം പോലീസ് പ്രദേശിക മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകത്തിന് ശേഷം സദ്ദാമിന്റെ അറുത്തെടുത്ത തലയുമായി ഇര്‍ഫാനും ഘൗസും പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. 

ഇവര്‍ക്കിടയില്‍ കുടുംബപ്രശ്‌നങ്ങള്‍ നിലനിന്നിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നാണ് വിവരം. എന്നാല്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം