ദേശീയം

മുംബൈയില്‍ തീപിടിത്തം; 100 പേര്‍ കുടുങ്ങി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വാണിജ്യതലസ്ഥാനമായ മുംബൈയില്‍ തീപിടിത്തം. ടെലികോം കമ്പനിയായ എംടിഎന്‍എല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. 100 പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നാലുപേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

മുംബൈയിലെ ബാന്ദ്രയിലാണ് സംഭവം. എംടിഎന്‍എല്‍ പ്രവര്‍ത്തിക്കുന്ന ഒന്‍പതുനില കെട്ടിടത്തിന്റെ മൂന്നും നാലും നിലയിലാണ് തീപിടിത്തമുണ്ടായത്.കെട്ടിടത്തിന് തീപിടിച്ചത് അറിഞ്ഞ് 14 ഫയര്‍ എന്‍ജിനുകളാണ് സ്ഥലത്തെത്തിയിരിക്കുന്നത്. തീ അണയ്ക്കുന്നതിനുളള തീവ്രശ്രമമാണ് നടക്കുന്നത്. 

നാലാം ഗണത്തില്‍പ്പെട്ട തീപിടിത്തമാണ് ഉണ്ടായിരിക്കുന്നത്. കുടുങ്ങിക്കിടക്കുന്നവരെ പുറത്ത് എത്തിക്കുന്നതിനുളള ശ്രമങ്ങളാണ് തുടരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ