ദേശീയം

മോദി രാജ്യത്തെ വഞ്ചിച്ചു; കശ്മീര്‍ വിഷയത്തില്‍ ട്രംപിന്റെ സഹായം തേടിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി; കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സഹായം തേടിയെന്ന വാര്‍ത്ത ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഇപ്പോള്‍ മോദിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. മോദി രാജ്യത്തെ വഞ്ചിക്കുകയാണെന്നും ഇന്ത്യ- പാക് വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. 

കശ്മീര്‍ പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ വിദേശ ശക്തിയുടെ സഹായം തേടിയ മോദി രാജ്യത്തെ വഞ്ചിക്കുകയായിരുന്നു എന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജവാല പറഞ്ഞു. വിഷയത്തില്‍ മൂന്നാമതൊരാളുടെ മധ്യസ്ഥത രാജ്യത്തിന് ഒരിക്കലും ആവശ്യമില്ല. പ്രധാനമന്ത്രി ഇതിന് രാജ്യത്തോട് മറുപടി പറയണമെന്നും ട്വിറ്ററിലൂടെ അദ്ദേഹം പറഞ്ഞു. 

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി വൈറ്റ്ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മധ്യസ്ഥനാവാനുള്ള സന്നദ്ധത അറിയിച്ചത്. ഇരു രാജ്യങ്ങളും ആവശ്യപ്പെടുകയാണെങ്കില്‍ സഹായിക്കാന്‍ തയാറാണെന്നാണ് ട്രംപ് പറഞ്ഞത്. കാശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട് എന്നും ട്രംപ് വ്യക്തമാക്കി. ഒസാക്കയില്‍ വെച്ചുള്ള ജി20 ഉച്ചകോടിയില്‍ വെച്ച് മോദിയും കാശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടണം എന്ന് ആവശ്യപ്പെട്ടിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. 

എന്നാല്‍ പ്രധാനമന്ത്രി ഒരു നിര്‍ദേശവും മുന്നോട്ടുവെച്ചിട്ടില്ലെന്ന് ഇന്ത്യ പറഞ്ഞു. പ്രശ്‌നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ മാത്രം പരിഹരിക്കുമെന്നതാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാടാണെന്നും ആ നിലപാടില്‍ മാറ്റമില്ലെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്