ദേശീയം

'മാനം ഇടിഞ്ഞുവീണാലും കമലയില്‍ വീണവരെ ഒരിക്കലും പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കില്ല'; സിദ്ധരാമയ്യ

സമകാലിക മലയാളം ഡെസ്ക്

ബാംഗളൂരു; സര്‍ക്കാരിനെ വീഴ്ത്തിയ വിമത എംഎല്‍എമാരെ പാര്‍ട്ടിയിലേക്ക് ഒരിക്കലും തിരിച്ചെടുക്കില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ. കര്‍ണാടക സഖ്യ സര്‍ക്കാര്‍ വീണതിന് പിന്നാലെയാണ് സിദ്ധരാമയ്യ നിലപാട് വ്യക്തമാക്കിയത്. ഓപ്പറേഷന്‍ കമലയില്‍ വീണവരെ ഒരിക്കലും പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കില്ല എന്നാണ് ട്വിറ്ററിലൂടെ സിദ്ധരാമയ്യ വ്യക്തമാക്കിയത്. 

ഞാന്‍ ഒന്നുകൂടി ഉറപ്പിച്ചു പറയാന്‍ ആഗ്രഹിക്കുകയാണ്, ഓപ്പറേഷന്‍ കമലയില്‍ വീണവരെ ഞങ്ങളുടെ പാര്‍ട്ടി ഒരിക്കലും തിരിച്ച് എടുക്കില്ല. മാനം ഇടിഞ്ഞുവീണാലും ശരി' സിദ്ധരാമയ്യ കുറിച്ചു.

പൊതുസേവനത്തേക്കുറിച്ചും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. ജനങ്ങളെ സേവിക്കുന്നതില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നതെന്നും തൊഴിലായിട്ടല്ല വികാരമായിട്ടാണ് ഇതിനെ കാണുന്നതെന്നുമാണ് അദ്ദേഹം കുറിച്ചത്. പ്രത്യയശാസ്ത്രം ഇല്ലെങ്കില്‍ പൊതുരംഗത്ത് നില്‍ക്കാന്‍ അവകാശമില്ലെന്നും അദ്ദേഹം പറയുന്നു.  

വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് കോണ്‍ഗ്രസ്- ജെഡിഎസ് സര്‍ക്കാര്‍ താഴെവീണത്. ഇരു പാര്‍ട്ടികളിലേയും 16 എംഎല്‍എമാര്‍ രാജിവെച്ചതോടെയാണ് കുമാരസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായത്. വിശ്വാസവോട്ടില്‍ 204 എംഎല്‍എമാരാണ് പങ്കെടുത്തത്. 99 എംഎല്‍എമാരുടെ പിന്തുണ മാത്രമാണ് കുമാരസ്വാമി സര്‍ക്കാരിനുണ്ടായിരുന്നത്. ദിവസങ്ങള്‍ നീണ്ട നാടകീയതയ്‌ക്കൊടുവിലാണ് സര്‍ക്കാര്‍ വീണത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്