ദേശീയം

പൊലീസ് സ്റ്റേഷനുള്ളില്‍ നിന്ന് ഡാന്‍സ് കളിച്ച് പൊലീസുകാരി; ടിക് ടോക് വിഡിയോ വൈറലായതോടെ സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഡെസ്ക്

മെഹ്‌സാന; പൊലീസ് സ്റ്റേഷനുള്ളില്‍ നിന്ന് ഡാന്‍സ് കളിച്ച വനിത പൊലീസിന് സസ്‌പെന്‍ഷന്‍. ലോക് ദക്ഷത് ദള്‍ റിക്രൂട്ട്‌മെന്റായ അര്‍പ്പിത ചൗധരിയാണ് സസ്‌പെന്‍ഷനിലായത്. ലോക്കപ്പിന് മുന്നില്‍ നിന്ന് ഡാന്‍സ് കളിക്കുന്നതിന്റെ ടിക് ടോക് വിഡിയോ വൈറലായതോടെയാണ് നടപടിയെടുത്തത്. വിഡിയോ സോഷ്യല്‍ മീഡിയോയില്‍ വൈറലായതോടെ ഗുജറാത്തിലെ പൊലീസ് സേനയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. 

മെഹ്‌സാന ജില്ലയിലെ ലംഗനാജ് പൊലീസ് സ്റ്റേഷനുള്ളിലായിരുന്നു അര്‍പ്പിതയുടെ ഡാന്‍സ്‌കളി. ജോലിസമയത്ത് യൂണിഫോമില്‍ അല്ലായിരുന്ന അര്‍പ്പിത സ്റ്റേഷനുള്ളിലെ ലോക്കപ്പിന് മുന്നില്‍ നിന്ന് ഡാന്‍സ് കളിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. സംഭവം വിവാദമായതോടെ അന്വേഷണം നടത്താന്‍ ഡിവൈഎസ്പി മഞ്ജിത വന്‍ജാര ഉത്തരവിടുകയായിരുന്നു. വിഡിയോയിലുള്ളത് അര്‍പ്പിതയാണെന്ന് കണ്ടെത്തിയതോടെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്കാണ് വിഡിയോ കാരണമായത്. ജൂലൈ 20 ന് ചിത്രീകരിച്ച വിഡിയോ വാട്‌സ്ആപ്പ് വഴിയാണ് പ്രചരിച്ചത്. എല്‍ആര്‍ഡിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷമാണ് അര്‍പ്പിത മെഹ്‌സാനയിലേക്ക് എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്