ദേശീയം

വിവരാവകാശ നിയമഭേദഗതിയില്‍ രാജ്യസഭയില്‍ പ്രതിഷേധം; ബില്ല് കീറിയെറിഞ്ഞ് പ്രതിപക്ഷം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യസഭയില്‍ ആര്‍ടിഐ ബില്ല് കീറിയെറിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം. വിവരാവകാശ നിയമഭേദഗതി ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹളം വച്ചത്. ബില്ല് ചര്‍ച്ചക്കെടുത്തപ്പോള്‍ മുതല്‍ കടുത്ത പ്രതിഷേധവുമായി എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും രംഗത്ത് വരികയായിരുന്നു. ബില്ല് ചര്‍ച്ചക്കെടുക്കരുത് എന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. 

തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബില്ല് കീറിയെറിയുകയായിരുന്നു. മുത്തലാഖ് ബില്ല്, വിവരാവകാശ നിയമഭേദഗതി ബില്ല് ഉള്‍പ്പെടെ ഏഴ് സുപ്രധാന ബില്ലുകള്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഈ ബില്ലുകള്‍ വളരെ പെട്ടെന്ന് പാസാക്കുന്നത് രാജ്യത്തിന്റെ പാര്‍ലമെന്ററി ജനാധിപത്യ രീതിക്ക് അനുസരിച്ചതല്ല, ചര്‍ച്ചകള്‍ക്ക് അവസരം ലഭിച്ചിട്ടില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു. 

സുപ്രധാന ബില്ലുകള്‍ അവതരിപ്പിക്കാനുള്ളതിനാല്‍ എല്ലാ അംഗങ്ങളും രാജ്യസഭയിലെത്തണമെന്ന് കഴിഞ്ഞദിവസം ബിജെപി വിപ്പ് നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്