ദേശീയം

കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരുണ്ടാക്കും ; ഇന്ന് ഗവര്‍ണറെ കാണുമെന്ന് യെദ്യൂരപ്പ

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു : കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിനൊരുങ്ങുന്നു. സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ ഗവര്‍ണറെ കാണുമെന്ന് ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ അറിയിച്ചു. ഇന്നു തന്നെ സത്യപ്രതിജ്ഞ നടത്തണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാവ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് സൂചന. 

നിയമസഭയില്‍ വിശ്വാസപ്രമേയം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ രാജിവെച്ചത്. സഖ്യസര്‍ക്കാരിനെ പിന്തുണച്ച 16 എംഎല്‍എമാര്‍ മറുകണ്ടം ചാടിയതോടെയാണ് കുമാരസ്വാമി സര്‍ക്കാരിന്റെ നിലനില്‍പ്പ് അനിശ്ചിതത്വത്തിലായത്. വിമതരെ അനുനയിപ്പിച്ച് കൂടെ കൊണ്ടുവരാനുള്ള കോണ്‍ഗ്രസ്-ജെഡിഎസ് ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്