ദേശീയം

'പാകിസ്ഥാന്‍ സിന്ദാബാദ്' എന്ന പേരില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ്; രാജ്യദ്രോഹ കുറ്റത്തിന് യുവാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


പട്‌ന: വാട്‌സ്ആപ്പില്‍ 'പാകിസ്ഥാന്‍ സിന്ദാബാദ്' എന്ന പേരില്‍ ഗ്രൂപ്പ് തുടങ്ങിയ യുവാവ് അറസ്റ്റില്‍. ബിഹാറിലെ പടിഞ്ഞാറന്‍ ചമ്പാരന്‍ ജില്ലയിലെ ബെട്ടയ്യ സ്വദേശിയായ സദ്ദാം ഖുറേഷിയാണ് അറസ്റ്റിലായത്. 

രാജ്യ വിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിനാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. നസ്‌നി ചൗക്കില്‍ വച്ചാണ് 22കാരനായ സദ്ദാം ഖുറേഷിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതായും പൊലീസ് വ്യക്തമാക്കി. 

രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചു എന്നതാണ് ഇയാള്‍ക്കെതിരായ കുറ്റം. ഖുറേഷിക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു. 

നാട്ടുകാരായ ചിലരാണ് വാട്‌സ്ആപ് ഗ്രൂപ്പിനെക്കുറിച്ച് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. പരാതിയിലെ കാര്യങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്

വില കൂടിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങണം, ടി വി സീരിയലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മോഷണം; 13 കാരന്‍ പിടിയില്‍