ദേശീയം

എയിംസില്‍നിന്നുള്ള ആറംഗ സംഘം കൊച്ചിയില്‍, കേന്ദ്രം എല്ലാ സഹായവും നല്‍കുമെന്ന് ഹര്‍ഷ വര്‍ധന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ എല്ലാ സഹായവും കേരളത്തിനു നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്യൂട്ടില്‍നിന്നുള്ള ആറംഗ വിദഗ്ധ സംഘം ഇതിനകം കൊച്ചിയില്‍ എത്തിയതായും അദ്ദേഹം അറിയിച്ചു. 

നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാവിധ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുമായി കേന്ദ്ര ആരോഗ്യവകുപ്പ് നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. ഇന്നലെയും ഇന്നുമായി സംസ്ഥാന ആരോഗ്യമന്ത്രിയുമായി സംസാരിച്ചതായും ഹര്‍ഷവര്‍ധന്‍ അറിയിച്ചു.

ഇന്നലെ രാത്രി വൈകിയാണ് പൂനെ വൈറോളജി ഇന്‍സ്റ്റിറ്യൂട്ടില്‍നിന്നുള്ള പരിശോധനാ ഫലം വന്നത്. അതിനു മുമ്പു തന്നെ സംസ്ഥാന സര്‍ക്കാര്‍ എല്ലാ സ്ജ്ജീകരണങ്ങളും ചെയ്തിട്ടുണ്ട്. കേരളത്തിലും കേന്ദ്രത്തിലും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 

പരിഭ്രാന്തിക്കേണ്ട ഒരു സാഹചര്യവും നിലവിലില്ല. നിപയെ പ്രതിരോധിക്കാന്‍ ശാസ്ത്രീയമായ എല്ലാ നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്ന് ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'