ദേശീയം

ക്ഷേത്രത്തില്‍ പ്രവേശിച്ചു: ദളിത് ബാലന് ക്രൂരമര്‍ദനം

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദളിത് യുവാവിന് കെട്ടിയിട്ട് മര്‍ദനം. രാജസ്ഥാനിലെ പാലി ജില്ലയിലെ ധനേറിയയിലാണ് സംഭവം. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം മറ്റൊരാളുടെ പരാതിയില്‍ മര്‍ദ്ദനമേറ്റ ബാലനെയും കസ്റ്റഡിയിലെടുത്ത് ജുവനൈല്‍ ഹോമിലേക്ക് അയച്ചു.  

ദളിത് ബാലന്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതറിഞ്ഞ് ഒരു സംഘം ആളുകള്‍ കയറും വടികളുമായെത്തി കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. ബാലന്‍ കേണപേക്ഷിച്ചിട്ടും സംഘം മര്‍ദ്ദനം നിര്‍ത്തിയില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങള്‍ ചിലര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. 

അതേസമയം, വിവരമറിഞ്ഞിട്ടും ആദ്യം തന്നെ പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന ആരോപണങ്ങളും ഉയര്‍ന്ന് വരുന്നുണ്ട്. തുടര്‍ന്ന് വ്യാപക വിമര്‍ശനമുയര്‍ന്നതോടെയാണ് പൊലീസ് നടപടിയെടുക്കാന്‍ തയ്യാറായത്. ജൂണ്‍ മൂന്നിന് ബാലന്റെ അമ്മാവന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും നടപടിയെടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു. 

ഉത്തരാഖണ്ഡിലെ തെഹ്രിയില്‍ വിവാഹ ചടങ്ങില്‍ ഉന്നതജാതിയില്‍പ്പെട്ടവരുടെ മുന്നില്‍നിന്ന് ഭക്ഷണം കഴിച്ചതിന് കഴിഞ്ഞ മാസം ദളിത് യുവാവിനെ അടിച്ച് കൊലപ്പെടുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി