ദേശീയം

മുംബൈയില്‍ ഐഎസ് അനുകൂല ചുമരെഴുത്തുകള്‍; ജാഗ്രതാ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ആഗോള ഭീകര സംഘടനയായ ഐഎസിനെ അനുകൂലിച്ച് പൊതു ഇടത്തില്‍ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടത് മുംബൈ നഗരത്തെ ഭീതിയിലാഴ്ത്തി. നവി മുംബൈയിലെ ഖോപ്‌തെ പാലത്തിന്റെ പില്ലറിന് മുകളിലാണ് ചുവരെഴുത്തുകള്‍ കണ്ടെത്തിയത്. ഐഎസ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി, ഹാഫിസ് സയീദ് തുടങ്ങിയ ഭീകരര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുമാണ് ചുമരെഴുത്ത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയെയും പരാമര്‍ശിക്കുന്ന ചുവരെഴുത്തുകളുമുണ്ട്.

സംഭവമറിഞ്ഞ് ഇവിടെയെത്തിയ പോലീസ് പരമാവധി ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ചു. സമീപത്തെ സിസിടിവി ക്യാമറകളും പരിശോധിക്കുന്നുണ്ട്. 

പതിവായി യുവാക്കള്‍ മദ്യപിക്കാനും മറ്റും തമ്പടിക്കുന്ന സ്ഥലത്താണ് ഈ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടത്. ചുവരെഴുത്തുകള്‍ കണ്ടെത്തിയ പാലത്തിന് സമീപത്തായി ഒഎന്‍ജിസി, ആയുധ സംഭരണ ശാല, വൈദ്യുതി സ്‌റ്റേഷന്‍, ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ട് സ്‌റ്റേഷന്‍ എന്നിവയുള്ളതിനാല്‍ ചുവരെഴുത്തുകളെ തള്ളിക്കളയാന്‍ സാധിക്കില്ലെന്ന നിഗമനത്തിലാണ് പോലീസ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. െ്രെകം ബ്രാഞ്ചിനാണ് അന്വേഷണ ചുമതല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും