മുംബൈ: എയർ ഹോസ്റ്റസിനെ കാമുകനും സുഹൃത്തും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. മുംബൈ അന്ധേരിയിൽ ഗോനി നഗറിലെ ഫ്ളാറ്റിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ഇരുപത്തിയഞ്ച്കാരിയായ യുവതിയെ സ്വപ്നിൽ ബോബോധിയ (25) എന്ന യുവാവും സുഹൃത്തും ചേർന്ന് കൂട്ടമാനഭംഗത്തിനിരയാക്കിയെന്നാണ് പരാതി.
സ്വപ്നിൽ ബോബോധിയ ഗോനി നഗറിൽ സുഹൃത്തിനൊപ്പം പേയിംഗ് ഗസ്റ്റായി താമസിച്ചുവരികയാണ്. ഇവിടേക്ക് യുവതിയെ വിളിച്ചുവരുത്തി. തുടർന്ന് നിർബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം ഇരുവരും ചേർന്ന് യുവതിയെ പീഡിപ്പിച്ചു.
അടുത്ത ദിവസം ഉറക്കം തെളിഞ്ഞപ്പോഴാണ് ലൈംഗിക പീഡനത്തിനിരയാക്കപ്പെട്ടതായി യുവതി തിരിച്ചറിഞ്ഞത്. യുവതി നൽകിയ പരാതിയിൽ പൊലീസ് യുവാക്കൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ