ദേശീയം

കോണ്‍ഗ്രസിന് പ്രതിപക്ഷ പാര്‍ട്ടി പദവി നഷ്ടമായി; തകര്‍ച്ച

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസിന് മുഖ്യപ്രതിപക്ഷ പാര്‍ട്ടി പദവി നഷ്ടമായി. പാര്‍ട്ടി വിട്ട 18 എംഎല്‍എമാരില്‍ 12 പേരും ടിആര്‍എസില്‍ ചേരും. ലയനത്തിന് നിയമസഭാസ്പീക്കറുടെ അനുമതി ലഭിച്ചതോടെയാണ് കോണ്‍ഗ്രസിന് പ്രതിപക്ഷനേതൃപദവി നഷ്ടമായത്. കോണ്‍ഗ്രസിന്റെ അംഗസംഖ്യ ആറായി ചുരുങ്ങി. 

എംഎല്‍എമാരെ ടിആര്‍എസ് വിലയ്‌ക്കെടുക്കുകയാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. നീക്കത്തെ ജനാധിപത്യപരമായി നേരിടുമെന്ന് തെലങ്കാന കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍ഉത്തംകുമാര്‍ റെഡ്ഡി പറഞ്ഞു

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ തെലങ്കാനയിലും കോണ്‍ഗ്രസിലെ പ്രതിസന്ധി രൂക്ഷമാകുകയാണ്. ആകെയുള്ള പതിനെട്ട് എംഎല്‍എമാരില്‍ പന്ത്രണ്ട് പേരും ഭരണകക്ഷിയായ ടിആര്‍എസില്‍ ലയിച്ചിരിക്കുകയാണ്.  മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ എംഎല്‍എമാര്‍ പാര്‍ട്ടി വിടാന്‍ സമ്മതിച്ചതിനാല്‍ ചട്ടപ്രകാരം സ്പീക്കര്‍ക്ക് അനുമതി നല്‍കി. 

മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ വികസന പദ്ധതികളില്‍ ആകൃഷ്ടരായാണ് പാര്‍ട്ടി മാറ്റമെന്ന് എംഎല്‍എമാര്‍ വ്യക്തമാക്കി. ഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്