ദേശീയം

താടാസനമുറയുമായി മോദി; ട്വിറ്ററില്‍ പങ്കുവെച്ചത് സ്വന്തം രൂപത്തിലുള്ള അനിമേഷന്‍ വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗാദിനത്തിന് മുന്നോടിയായി യോഗയിലെ താടാസനമുറയുടെ അനിമേഷന്‍ വിഡിയോ പങ്കുവച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂണ്‍ 21ന് ആചരിക്കുന്ന അന്താരാഷ്ട്ര യോഗാ ദിനത്തിന് മുന്നോടിയായാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. താടാസന ചെയ്യേണ്ട രീതി കൃത്യമായി വിവരിച്ചുകൊണ്ടുള്ളതാണ് വിഡിയോ.

താടാസന ശരിയായി പരിശീലിച്ചാല്‍ യോഗയിലെ മറ്റ് ആസനകളും കൃത്യമായി ചെയ്യാനാകുമെന്ന് കുറിച്ചുകൊണ്ടാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. യോഗമുറ ചെയ്യുന്നതിന്റെ ത്രീഡി ആനിമേഷന്‍ വിഡിയോയാണ് ഇത്. കാലുകള്‍ വയ്‌ക്കേണ്ടതെങ്ങനെയെന്നും ശ്വാസോച്ഛ്വാസം നിയന്ത്രിക്കേണ്ടതെങ്ങനെയെന്നുമെല്ലാം വിഡിയോയില്‍ കൃത്യമായി വിവരിക്കുന്നുണ്ട്. 

നിന്നുകൊണ്ടുള്ള എല്ലാ യോഗ ആസനകളുടെയും അടിസ്ഥാനമാണ് താടാസന. സൂര്യനമസ്‌കാരം ചെയ്യുന്നതിന്റെ തുടക്കത്തിലും അവസാനഭാഗത്തിലുമാണ് ഇത് ചെയ്യുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം; മന്ത്രിയുമായി സംഘടനകളുടെ ചര്‍ച്ച നാളെ

സിപിഎം ലോക്കല്‍ സെക്രട്ടറിയെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം മൂലം; 2000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു

എസ്ബിഐയില്‍ തൊഴിലവസരം, 12,000 പേരെ നിയമിക്കും; 85 ശതമാനവും എന്‍ജിനീയറിങ് ബിരുദധാരികള്‍

ലയങ്ങളില്‍ സുരക്ഷിതമായി ഉറങ്ങാനുള്ള സാഹചര്യം ഉറപ്പാക്കും; തോട്ടം മേഖലയില്‍ മാര്‍ഗനിര്‍ദ്ദേശങ്ങളിറക്കി തൊഴില്‍ വകുപ്പ്

കണ്ടാല്‍ ബിസിനസുകാരന്‍!; 110 ദിവസത്തിനിടെ 200 വിമാനയാത്രകള്‍; ഒടുവില്‍ കുടുങ്ങി