ദേശീയം

നീതി ആയോഗിന്റെ യോഗത്തില്‍ പങ്കെടുക്കില്ല ; പ്രയോജനരഹിതമെന്ന്‌ മമതാ ബാനര്‍ജി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത : നീതി ആയോഗിന്റെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കത്തയച്ചു. സാമ്പത്തിക അധികാരമില്ലാത്ത സമിതിയാണ് നീതി ആയോഗിന്റേതെന്നും അതുകൊണ്ട് തന്നെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തുന്നത് പ്രയോജനമില്ലാത്ത കാര്യമാണെന്നും കത്തില്‍ പറയുന്നു. 

നേരത്തെയും നീതി ആയോഗിന്റെ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തപ്പോള്‍ മമതാ ബാനര്‍ജി പങ്കെടുക്കാതെ ഒഴിഞ്ഞിട്ടുണ്ട്. പ്ലാനിങ് കമ്മീഷന്‍ പിരിച്ച് വിട്ട് നീതി ആയോഗ് കൊണ്ടുവന്നതില്‍ തനിക്കുള്ള നീരസം അവര്‍ മുന്‍പും വ്യക്തമാക്കിയിരുന്നു. 

ജൂണ്‍ 15 നാണ് നീതി ആയോഗിന്റെ യോഗം പ്രധാനമന്ത്രി നിശ്ചയിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വികസനത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനാണെന്നും എല്ലാ മുഖ്യമന്ത്രിമാരും പങ്കെടുക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്