ദേശീയം

തിരുവനന്തപുരം - സില്‍ചാര്‍ എക്‌സ്പ്രസിന് തീപിടിച്ചു; മൂന്ന് ബോഗികള്‍ കത്തിനശിച്ചു 

സമകാലിക മലയാളം ഡെസ്ക്

സില്‍ചാര്‍: തിരുവനന്തപുരം -സില്‍ചാര്‍ എക്‌സ്പ്രസ് ട്രെയിനിന്റെ മൂന്ന് ബോഗികള്‍ കത്തിനശിച്ചു. അസമിലെ സില്‍ചാര്‍ റെയിൽവേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്നപ്പോഴാണ് ബോ​ഗികൾക്ക് തീപിടിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.

പാന്‍ട്രി കാറിന്റെ തൊട്ടടുത്ത സ്ലീപ്പര്‍ കോച്ചുകൾക്കാണ് തീപിടിച്ചത്. നിറയെ യാത്രക്കാരുമായി തൊട്ടടുത്ത പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരുന്ന സില്‍ചാര്‍ - അഗര്‍ത്തല ട്രെയിൻ ഉടൻതന്നെ മറ്റൊരു പ്ലാറ്റ്‌ഫോമിലേക്ക് മാറ്റിയതിനാലാണ് വലിയ ദുരന്തം ഒഴിവായത്. ഇന്ന് രാവിലെയാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് ട്രെയിൽ ഇന്നലെ രാത്രിയാണ് സില്‍ചാറില്‍ എത്തിയത്. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരുന്ന ട്രെയിനിന്റെ കോച്ചുകളാണ് അഗ്നിക്കിരയായത്.

അപകടമുണ്ടായ സമയത്ത് സില്‍ചാര്‍  - തിരുവനന്തപുരം എക്‌സ്പ്രസിന്റെ കൊച്ചുകളെല്ലാം പൂട്ടിയ നിലയിലായിരുന്നതിനാൽ ആരും അപകടത്തില്‍പ്പെട്ടില്ലെന്നാണ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട്. സംഭവത്തെപ്പറ്റി അന്വേഷണം തുടങ്ങിയതായി റെയിൽവെ അധികൃതർ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്