ദേശീയം

പ്രശാന്ത് കനോജിയയുടെ അറസ്റ്റ് ; ഹേബിയസ് കോര്‍പസുമായി ഭാര്യ, ഹര്‍ജി സുപ്രിം കോടതി നാളെ പരിഗണിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത്കനോജിയയുടെ അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഭാര്യ ജഗീഷ അറോറ സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി നാളെ പരിഗണിക്കും.  ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, അജയ് രസ്‌തോഗി എന്നിവരടങ്ങുന്ന അവധിക്കാല ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. തന്റെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത സംഭവം ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹര്‍ജിക്കാരിയുടെ വാദം.

മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ തന്റെ ഭര്‍ത്താവിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അവര്‍ ഹേബിയസ് കോര്‍പസ് റിട്ടും സമര്‍പ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കുറിച്ച് അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ചുവെന്നും പൊതുസമൂഹത്തില്‍ പ്രതിച്ഛായയെ മോശമാക്കി എന്നും ചൂണ്ടിക്കാട്ടി പൊലീസ് ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു